പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി; സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കിയത് ഏകപക്ഷീയമായെന്ന് ആക്ഷേപം

NOVEMBER 18, 2025, 12:15 AM

പാലക്കാട്:  പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ ആണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പട്ടിക തയാറാക്കിയത് ഏകപക്ഷീയമായെന്നാണ് മുന്‍ നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ വ്യക്തമാക്കുന്നത്.

അതേസമയം സംഘടന പിടിക്കാൻ കൃഷ്ണകുമാർ പക്ഷം ഏകപക്ഷീയമായി പട്ടിക തയ്യാറാക്കി എന്നും സ്വന്തം വാർഡിലെ സ്ഥാനാർഥിയെ അറിഞ്ഞത് ഇന്നലെ വൈകിട്ട് 3നാണ് എന്നുമാണ് പ്രമീള പറയുന്നത്. സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ട് എന്നും അവർ വ്യക്തമാക്കി.

സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷനിൽ ക്ഷണിച്ചില്ല. തന്നെ ക്രൂശിച്ചു, ഒറ്റപ്പെടുത്തി. ചെയർപേഴ്സൺ ആയിരുന്ന അവസാന കാലഘട്ടത്തിൽ ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചു. പല പരിപാടികളിലേക്കും കാണിക്കാറില്ല . ക്ഷണിച്ച പരിപാടികളിലേക്ക് കക്ഷിരാഷ്ട്രീയം നോക്കാതെ പോകാറുണ്ട് എന്നും രാഹുൽ മാങ്കൂട്ടത്തിലിനെപ്പം വേദി പങ്കിട്ടതും അത് കൊണ്ടാണെന്നും പ്രമീള ശശിധരന്‍ കൂട്ടിച്ചേര്‍ത്തു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam