ആലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന കലക്ടറേറ്റ് മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്.
യുത്ത് കോൺഗ്രസിന്റെ പ്രവർത്തകർക്ക് ലാത്തി ചാർജ്ജിൽ പരുക്കേറ്റിരുന്നു,
പൊലീസ് വളഞ്ഞിട്ടു തല്ലിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി.പ്രവീണിന്റെ തലച്ചോറിനു ക്ഷതമേറ്റെന്നാണ് ഗവ.മെഡിക്കൽ കോളജിലെ ചികിത്സാരേഖകൾ.
ലാത്തി കൊണ്ടുള്ള അടിയിൽ തല പൊട്ടിയിടത്തു ഏഴു തുന്നലുണ്ട്.
പ്രവീണിന്റെ തലയ്ക്ക് അടിക്കുമ്പോൾ പൊലീസിന്റെ ലാത്തി ഒടിയുന്ന ചിത്രവും പുറത്തുവന്നിരുന്നു. നിലത്തുവീണ പ്രവീണിനെ പത്തോളം പൊലീസുകാർ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു. ലാത്തിച്ചാർജിൽ കഴുത്തിനും ഗുരുതരപരുക്കുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്