ആലപ്പുഴ 'രക്ഷാപ്രവര്‍ത്തനം' കേസ് അന്വേഷണ അട്ടിമറി; അജിത് കുമാർ ഇന്ന് ഡിജിപിക്ക് വിശദീകരണം നൽകും

JULY 20, 2026, 11:24 PM

തിരുവനന്തപുരം: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ​ഗൺമാന്മാർ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസ് അട്ടിമറിച്ചതിൽ തനിക്ക് എതിരായ കണ്ടെത്തലുകളിൽ എഡിജിപി എം ആർ അജിത് കുമാർ ഇന്ന് ഡിജിപിക്ക് വിശദീകരണം നൽകും. ഇന്ന് വൈകുന്നേരത്തിനുള്ളിൽ വിശദീകരണം നൽകുമെന്നാണ് എം ആർ അജിത് കുമാർ അറിയിച്ചിരിക്കുന്നത്.

ഏതാനും ദിവസം മുൻപാണ് എസ്ഐടിയുടെ തുടരന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് ലഭിച്ചത്. എസ്ഐടി റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ കുറച്ചുകൂടി വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി റിപ്പോർട്ട് മടക്കി അയക്കുകയായിരുന്നു.

തുടർന്ന് അജിത് കുമാറിന്‍റെ പേരെടുത്ത് പറഞ്ഞുകൊണ്ട്, ചില രേഖകൾ തിരുത്താൻ അജിത് കുമാർ നിർദേശം നൽകിയതിന്‍റെ സ്ക്രീൻഷോട്ട് സഹിതം എസ്ഐടി വീണ്ടും റിപ്പോർട്ട് സമർപ്പിച്ചു. തുടർന്നാണ് അജിത് കുമാറിന്‍റെ വിശദീകരണം ഡിജിപി തേടിയത്. 

vachakam
vachakam
vachakam

അതേസമയം, താൻ യാത്രയിലാണ് തലസ്ഥാനത്തില്ല എന്നും 21ന് മറുപടി നൽകാം എന്നുമാണ് അജിത് കുമാർ അറിയിച്ചിരുന്നത്. അജിത് കുമാർ നേരത്തെ അറിയിച്ച പ്രകാരം ഇന്ന് ഡിജിപിക്ക് വിശദീകരണം നൽകും. അതുപരിശോധിച്ച് ഡിജിപി വിശദീകരണം സ്വീകരിക്കുമോ അതോ തള്ളുമോ എന്നാണ് ഇനി അറിയാനുള്ളത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam