നടരാജനെ കൊന്ന് അഭിഭാഷകനായ മകൻ ലക്ഷ്യമിട്ടത്  7 ലക്ഷം രൂപയും 50 പവൻ സ്വർണ്ണവും

DECEMBER 2, 2025, 10:10 PM

ആലപ്പുഴ: അഭിഭാഷകനായ യുവാവിന്റെ വെട്ടേറ്റു പിതാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്രൂരകൊലപാതകത്തിനു കാരണം ലഹരി മാത്രമല്ല കാരണമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. 

 കണ്ടല്ലൂർ തെക്ക് കളരിക്കൽ ജംക്‌ഷനിൽ പീടികച്ചിറയിൽ നടരാജൻ (63) കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ സാമ്പത്തിക ലക്ഷ്യവുമുണ്ടെന്നാണ് പ്രാഥമിക നി​ഗമനം.

 നടരാജന്റെ മുറിയിലെ അലമാരയിൽ ഏതാണ്ട് 7 ലക്ഷം രൂപയും 50 പവനോളം സ്വർണാഭരണങ്ങളും ഉണ്ടായിരുന്നു. അതു കൈക്കലാക്കാൻ നവജിത് നടത്തിയ ശ്രമമാണു കൊലപാതകത്തിൽ എത്തിയതെന്നാണു പൊലീസ് സംശയിക്കുന്നത്. അലമാര തുറക്കാനുള്ള ശ്രമം നടന്നതായി സൂചനയുണ്ട്. 

vachakam
vachakam
vachakam

 ലഹരി ഉപയോഗവും പെട്ടെന്നുള്ള പ്രകോപനവുമാണ് അക്രമത്തിനു പിന്നിലെന്നാണു കരുതിയതെങ്കിലും ആസൂത്രിത കൊലപാതകമെന്ന തരത്തിലേക്കാണ് അന്വേഷണം നീങ്ങുന്നത്.

ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ മാതാവ് സിന്ധു അപകടനില തരണം ചെയ്തിട്ടില്ല. മൂന്നു ശസ്ത്രക്രിയകൾ കഴിഞ്ഞെങ്കിലും അബോധാവസ്ഥയിൽ തിരുവല്ലയിലെ ആശുപത്രിയിലാണ്. 

 കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കണ്ടല്ലൂരിലെ വീട്ടിൽ ദമ്പതികൾ മകന്റെ ആക്രമണത്തിനിരയായത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam