പത്തനംതിട്ട: റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട അഭിഭാഷകനെ കൊലപാതക കേസിൽ പ്രോസിക്യൂട്ടർ ആക്കാൻ പത്തനംതിട്ട എസ്.പി ഇടപെട്ടെന്ന് പരാതി.
റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട അഭിഭാഷകൻ പ്രശാന്ത് എൻ കുറുപ്പിനെ കരിക്കിനേത്ത് കൊലക്കേസിൽ പ്രോസിക്യൂട്ടറായി ശുപാർശ ചെയ്തു എന്നാണ് പരാതി.
എസ് പി വി.ജി. വിനോദ് കുമാറിനെതിരെ ആലപ്പുഴ ഡിവൈഎസ്പി മധുബാബുവാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പ്രശാന്തിനെ പ്രോസിക്യൂട്ടർ ആക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥനായ തന്നെ കുടുക്കാൻ എന്നും പരാതിയിൽ പരാതിയിൽ പറയന്നു. കരിക്കിനേത്ത് കൊലക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു മധു ബാബു. റൗഡി ലിസ്റ്റിൽ ഒന്നാമതുള്ള അഭിഭാഷകൻ കെ. ജെ. മനുവിനെ നേരത്തെ എസ്പി ഓഫീസിലെ പോഷ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു.
പ്രശാന്തിനെതിരെ ഉള്ളത് 15 കേസുകളെന്നും ഡിവൈഎസ്പി മധുബാബു പറയുന്നു. പരാതി ഡിഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണം എന്ന് ഡിവൈഎസ്പി ആവശ്യപ്പെട്ടു.
നേരത്തെ സേനയ്ക്കുള്ളിൽ പരാതി ഉന്നയിച്ചെങ്കിലും പരിഹാരം ഉണ്ടാകാതെ വന്നതോടെയാണ് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്