പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശം: കേസെടുക്കാൻ നിർദ്ദേശിച്ച് ജില്ലാ കളക്ടർ 

MARCH 26, 2026, 2:21 AM

ആലപ്പുഴ:   എൽ ഡി എഫ് സ്ഥാനാർഥി യു പ്രതിഭക്കെതിരായ ഇർഷാദ് ചക്കാലശ്ശേരിയുടെ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസ്താവനയിൽ കേസെടുക്കാൻ നിർദ്ദേശിച്ച് ജില്ലാ കളക്ടർ. 

സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തൽ, തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തൽ, തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിധത്തിലുള്ള തെറ്റായ പ്രസ്താവന നടത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കാനാണ് പൊലീസിന് നിർദേശം നൽകിയത്.

പ്രഥമദൃഷ്ട്യാ മാതൃകാപ്പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാൻ നിർദേശം നൽകിയതെന്ന് കളക്ടർ വ്യക്തമാക്കി.  വാർത്താക്കുറിപ്പിലൂടെയാണ് കളക്ടറുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

vachakam
vachakam
vachakam

 മാതൃകാപെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇത് സംബന്ധിച്ച് വന്ന മാധ്യമ വാർത്തകളും സാമൂഹികമാധ്യമ പോസ്റ്റുകളും മീഡിയ സർട്ടിഫിക്കേഷൻ ആൻ്റ് മോണിട്ടറിങ് കമ്മിറ്റി പരിശോധിച്ച് മാതൃകാപ്പെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലാതല കമ്മറ്റിക്ക് കൈമാറുകയും സ്ക്രീനിങ് കമ്മിറ്റി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് തീരുമാനം എടുക്കുകയുമായിരുന്നു.

യോഗത്തിൽ സാമൂഹികമാധ്യമ ക്ലിപ്പുകൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രഥമദൃഷ്ട്യാ മാതൃകാപ്പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയതിനെത്തുടർന്നാണ് ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam