വിവാഹാഘോഷം നടക്കേണ്ട വീട്ടിലേക്ക് എത്തുന്നത് മലയാളി നാവികന്റെ ചേതനയറ്റ ശരീരം

JULY 20, 2026, 11:32 PM

കാസര്‍കോട്: ഉക്രെയ്നിൽ ചരക്ക് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ മലയാളി നാവികനും കൊല്ലപ്പെട്ട വിവരം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. 

തന്റെ വിവാഹ നിശ്ചയത്തിനായി ആയിരുന്നു   കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖിന്‍ ജോയന്‍ അവസാനം നാട്ടില്‍ എത്തിയത്.  വിവാഹ ആഘോഷങ്ങളിലേക്ക് കടക്കേണ്ട കുടുംബം ഇനി കാത്തിരിക്കുന്നത് ചേതനയറ്റ മകന്റെ ശരീരത്തിനായാണ്. 

 മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ അഖില്‍ ഉള്‍പ്പടെ 11 പോരാണ് ഉക്രയിന്‍ തീരത്ത് റഷ്യ നടത്തിയ ആക്രമണത്തില്‍  കൊല്ലപ്പെട്ടത്. ഒഡേസ തീരത്തായിരുന്നു ഗോള്‍ഡന്‍ ലീയോ എന്ന കപ്പല്‍ ആക്രമിക്കപ്പെട്ടത്.

vachakam
vachakam
vachakam

തിങ്കളാഴ്ച 9 മണിയോടെയാണ് കപ്പല്‍ കമ്പനി ഹൃദയ ഭേദകമായ വാര്‍ത്ത അഖിലിന്റെ പിതാവിനെ അറിയിക്കുന്നത്. അഖിലിന്റെ ഷിപ്പിന് നേരെ റഷ്യയുടെ മിസൈല്‍ ആക്രമണമുണ്ടായെന്നും അഖിലിനെ കാണാനില്ലെന്നുമായിരുന്നു ആദ്യ വിവരം.

പിന്നേട് മുബൈയിലെ കമ്പനിയെ പിതാവ് ബന്ധപ്പെട്ടിരുന്നെങ്കിലും കമ്പനിക്ക് മറ്റ് വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു അറിയിച്ചത്. ഉച്ചയോടെ വീണ്ടും ബന്ധപ്പെട്ടപ്പോഴാണ് പ്രതീക്ഷകള്‍ അവസാനിപ്പിച്ച് മരണപ്പെട്ടവരില്‍ ഒരാള്‍ അഖില്‍ ആണെന്ന വാര്‍ത്ത കുടുംബം അറിയുന്നത്.


vachakam
vachakam
vachakam

എന്നാല്‍ അഖിലിന്റെ മൃതദേഹം എപ്പോള്‍ എത്തിക്കും എന്നതിനെ സംബന്ധിച്ച് ഇതുവരെ കുടുംബത്തിന് ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ലെന്നാണ് പിതാവ് പറയുന്നത്.    അടുത്ത വര്‍ഷം ഏപ്രിലിലായിരുന്നു അഖിലിന്റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഒരുമാസം മുമ്പായിരുന്നു വിവാഹ നിശ്ചയം.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam