പി സരിന്‍റെ മുസ്‌ലിം ലീഗ് വിമര്‍ശനത്തെ പിന്തുണച്ച് എ കെ ബാലന്‍

OCTOBER 8, 2025, 1:37 AM

പാലക്കാട്: ജനിച്ച മതം ഏതാണെന്ന് നോക്കിയാണ് സ്വര്‍ഗത്തിലേക്കുള്ള വഴി വെട്ടിയിരിക്കുന്നതെന്ന് എന്ന് പ്രചരിപ്പിക്കുകയും നാടിന് നരകം സമ്മാനിച്ചവരുമാണ് ലീഗെന്ന സരിന്റെ പരാമര്‍ശത്തെ പിന്തുണച്ച് സിപിഐഎമ്മിന്റെ മുതിർന്ന നേതാവ് എ കെ ബാലന്‍. 

 സമകാലീന രാഷ്ട്രീയ സാഹചര്യമാണ് സരിന്‍ പറഞ്ഞതെന്നും വളരെ നല്ല രീതിയില്‍ സരിന്‍ അത് പറഞ്ഞെന്നും മുസ്ലിം ലീഗ് ഇപ്പോള്‍ വര്‍ഗീയവാദികള്‍ക്കൊപ്പമാണെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

മലപ്പുറത്തെ കുറിച്ച് പറഞ്ഞത് താന്‍ കേട്ടിട്ടില്ലെന്ന് പറഞ്ഞ് എ കെ ബാലന്‍ സ്വര്‍ഗ നരകത്തെ കുറിച്ച് പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് മഹ്ഷറയില്‍ ( പരലോകത്ത് ) കാണാമെന്നായിരുന്നു മറുപടി.

vachakam
vachakam
vachakam

മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി കൊടും വര്‍ഗീയവാദിയാണെന്നും ജമാഅത്തെ ഇസ്ലാമിക്കാര്‍ പോലും ഇത്ര വര്‍ഗീയത പറയാറില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.


  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam