തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി.
പാവപ്പെട്ടവന്റെ പടത്തലവനായിരുന്നു സഖാവ് വിഎസെന്ന് എകെ ആന്റണി പറഞ്ഞു. ജീവിതം മുഴുവൻ പാവങ്ങളെ സംരക്ഷിക്കാൻ നീക്കിവെച്ച പോരാളിയാണ് വി എസ് അച്യുതാനന്ദനെന്ന് എകെ ആന്റണി പറഞ്ഞു.
കേരളത്തിലുടനീളമുള്ള എല്ലാ സമരമുഖങ്ങളിലും ചൂഷിതർക്ക് വേണ്ടി കഷ്ടപ്പെടുന്നവർക്ക് വേണ്ടി തൊഴിലാളികൾക്ക് വേണ്ടിയുള്ള സമരമുഖങ്ങളിലും അദേഹം ഓടി എത്തിയിട്ടുണ്ടെന്ന് എകഎ ആന്റണി പറഞ്ഞു.
ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം.
തിരുവനന്തപുരത്ത് ഇന്ന് രാത്രി മുതൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ശേഷം നാളെ രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
