തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിൽ തലസ്ഥാനത്ത് സിപിഐയുടെ യുവജന സംഘടനകളുടെ പ്രതിഷേധം. കേരളം ബിജെപിക്ക് കീഴടങ്ങരുതെന്ന ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസിലേക്ക് എഐഎസ്എഫ്, എഐവൈഎഫ് സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി.
സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിലേക്കുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചിരുന്നു. ഇതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
