യൂറോപ്യൻ സർവകലാശാലകളുമായി ഗവേഷണത്തിനും വിദ്യാർത്ഥി വിനിമയത്തിനും ധാരണ

JANUARY 4, 2024, 4:29 PM

തിരുവനന്തപുരം: ഗവേഷണം, വിദ്യാർത്ഥി വിനിമയം എന്നിവയ്ക്കായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏഷ്യാ പസഫിക്, യുറോപ്പ് മേഖലയിലെ സർവകലാശാലകളുമായി ബന്ധിപ്പിക്കുന്നതിന് ധാരണയായി.

ഏഷ്യയിലേയും യുറോപ്പിലേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔദ്യോഗിക ശൃംഖലയായ എഎസ്ഇഎം ലൈഫ് ലോംഗ് ലേണിങ് ഹബ് അധ്യക്ഷൻ പ്രൊഫ. ഡോ. സീമസ് ഓ തുവാമ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ ബിന്ദുവുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ സാധ്യതകൾ ഏഷ്യ പസഫിക്, യൂറോപ്യൻ മേഖലകളിൽ പ്രചരിപ്പിക്കുന്നതിനുള്ള പിന്തുണയും ഡോ. സീമസ് അറിയിച്ചു. ഗവേഷണ പ്രവർത്തനങ്ങൾക്കും എക്സ്ചേഞ്ച് പ്രോഗ്രാമുകൾക്കും കേരളത്തിലെ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം.

vachakam
vachakam
vachakam

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വനിതാ വിദ്യാഭ്യാസ മുന്നേറ്റം, നൈപുണ്യ പരിശീലനം,  ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് നൽകുന്ന പിന്തുണ, പ്രാദേശിക വിജ്ഞാനം, ലൈഫ് ലോങ്ങ് ലേണിങ് എന്നീ മികവുകളും കേരളത്തിന് മുതൽക്കൂട്ടാകും. ഈ രംഗത്ത് കേരളത്തിന്റെ പരിശ്രമങ്ങൾക്ക് എഎസ്ഇഎം ഹബ്ബിന്റെ പിന്തുണയും സഹായ വാഗ്ദാനവും അദ്ദേഹം ഉറപ്പു നൽകി. കൂടിക്കാഴ്ചയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ് ഐ എ എസ്, അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസ് എന്നിവരും പങ്കെടുത്തു.

തുടർ വിദ്യാഭ്യാസ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന, വിദ്യാഭ്യാസ രംഗത്തെ ആഗോള കൂട്ടായ്മയാണ് 2005ൽ സ്ഥാപിതമായ എഎസ്ഇഎം ഹബ്. നിലവിൽ 51 രാജ്യങ്ങളാണ് ഈ കൂട്ടായ്മയിൽ ഉള്ളത്. ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായാണ് കേരളത്തിലെത്തിയത്. യൂറോപ്യൻ സർവകലാശാലകളിൽ നിന്നുള്ള പ്രതിനിധികളാണ് സംഘത്തിലുള്ളത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam