സർവകലാശാലകളിൽ അഗ്‌നിവീർ മോഡൽ നിയമനം; അഞ്ചു വർഷ അദ്ധ്യാപക നിയമനത്തിലേക്ക് കുസാറ്റ്

OCTOBER 25, 2025, 9:30 PM

കൊച്ചി: സൈന്യത്തിലെ അഗ്‌നിവീർ നിയമനത്തിനു സമാനമായ ഹ്രസ്വകാല നിയമനങ്ങളിലേക്ക് കടക്കാനൊരുങ്ങി സംസ്ഥാനത്തെ സർവകലാശാലകളും.കൊച്ചി സർവകലാശാലയാണ് (കുസാറ്റ്)? കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ ചുവടുപിടിച്ച് ആദ്യം തീരുമാനം നടപ്പാക്കുക.

ടെനുവർ ട്രാക്ക് അപ്പോയിൻമെന്റ് എന്ന പേരിലാണ് നിയമനങ്ങൾ. അഞ്ച് വർഷ കാലാവധി. നിലവിലെ നിയമന നടപടി ക്രമങ്ങൾ തുടരും. എന്നാൽ നിയമന കാലാവധി അഞ്ചു വർഷം മാത്രമായി നിജപ്പെടുത്തുന്നുവെന്നതാണ് പ്രത്യേകത. കുസാറ്റിലെ തന്നെ ഐ.പി.ആർ സ്റ്റഡീസിൽ ഇതിനോടകം ടെനുവർ ട്രാക്ക് അപ്പോയിൻമെന്റ് നടപ്പാക്കിയിട്ടുണ്ട്.

അഞ്ചു വർഷത്തിനു ശേഷം അദ്ധ്യാപകരെ വിലയിരുത്തും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് നിയമനം നീട്ടി നൽകും. സ്ഥിരജോലി എന്നത് ഉണ്ടാകില്ല, ഒപ്പം പെൻഷനും എന്നതാണ് ശ്രദ്ധേയം. രാജ്യത്തെ ഐ.ഐ.ടികളിലും കേന്ദ്ര സർവകലാശാലകളിലും ഇതേ രീതിയാണ് തുടരുന്നത്.

vachakam
vachakam
vachakam

കുസാറ്റിലെ എല്ലാ അദ്ധ്യാപക നിയമനങ്ങളിലേക്കും ടെനുവർ ട്രാക്ക് അപ്പോയിൻമെന്റ് നിയമനമുണ്ടാകില്ല.. വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റുകളിലേക്ക് മാത്രമാകും നിയമനം. ആദ്യ ഘട്ടമായാണ് സ്‌കൂൾ ഒഫ് എൻജിനിയറിംഗിൽ നടപ്പാക്കും. സിൻഡിക്കേറ്റ് നിലപാടിനായി കാത്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam