തിരുവനന്തപുരം: സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ കേസിൽ കോഴിക്കോട് പുല്ലൂരാം പാറ സ്കൂളിലെ കുട്ടിയെ അയോഗ്യയാക്കിയതായി റിപ്പോർട്ട്. കോഴിക്കോട് പുല്ലൂരാംപാറ സ്കൂളിലെ വിദ്യാർഥിനിയായിരുന്ന ജ്യോതി ഉപാധ്യായ എന്ന കുട്ടിയെയാണ് അയോഗ്യയാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം വിദ്യാർഥിയുടെ ശരിയായ പ്രായം തെളിയിക്കാൻ സ്കൂളിന് കഴിയാതിരുന്ന സാഹചര്യത്തിലാണ് കുട്ടിയെ അയോഗ്യയായി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ വകുപ്പ് വിളിച്ച ഹിയറിങ്ങിലും വിദ്യാർഥി ഹാജരായിരുന്നില്ല.
എന്നാൽ കായികമേളയ്ക്ക് ശേഷം കുട്ടി തിരികെ നാട്ടിലേക്ക് മടങ്ങിയതായും സ്കൂളിന് കുട്ടിയെപ്പറ്റി യാതൊരു വിവരവുമില്ലെന്നാണ് സ്കൂൾ അധികൃതർ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചത്. ഇതിന് പിന്നാലെ ആണ് അയോഗ്യയാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
