തിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനിന്റെ പരാതിയിൽ കെ എം ഷാജഹാന്റെ വീട്ടിൽ വീണ്ടും എറണാകുളം സൈബർ പൊലിസ് റെയ്ഡ് പൊലീസ്.
ഇന്നലെ ഷാജഹാൻ അറസ്റ്റിലായിുന്നു. പിന്നാലെയാണ് ഇന്നും റെയ്ഡ്. ആക്കുളത്തെ വീട്ടിൽ നിന്നാണ് ഇന്നലെ കെ എം ഷാജഹാനെ ചെങ്ങമനാട് എസ്എച്ച്ഒ അറസ്റ്റ് ചെയ്തത്.
ഷൈൻ നൽകിയ കേസിനെ കുറിച്ച് ഷാജഹാന്‍ അധിക്ഷേപ പരാമർശം നടത്തിയിരുന്നു. പുതിയ വീഡിയോയുടെ പേരിലാണ് ഷാജഹാന്‍റെ അറസ്റ്റ്.
കെ ജെ ഷൈനിന്‍റെ പേര് പറഞ്ഞ് ഷാജഹാൻ വീണ്ടും അധിക്ഷേപ പരാമർശം നടത്തിയിരുന്നു. ഇതിന് വീണ്ടും ഷൈൻ പരാതി നൽകിയിരുന്നു. റൂറൽ സൈബർ പൊലീസാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
