തൃശൂര്‍: താന്‍ മരിക്കാന്‍ പോവുകയാണെന്ന് പൊലീസിനെ വിളിച്ചറിയിച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു യുവാവ്. എന്നാൽ യുവാവിന് രക്ഷകരായി കേരള പൊലീസ്. ഈ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് തൃശൂര്‍ വാടാനപ്പള്ളി സ്റ്റേഷനിലേക്ക് യുവാവിന്റെ കോള്‍ എത്തിയത്.
തുടർന്ന് സിവില്‍ പൊലീസ് ഓഫീസറായ സൗമ്യയോട് താന്‍ മരിക്കാന്‍ പോവുകയാണെന്ന് യുവാവ് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് യുവാവിന്റെ വീട് കണ്ടെത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
തളിക്കുളം കച്ചേരിപ്പടി സ്വദേശിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. യുവാവിന്റെ കോള്‍ ലഭിച്ചതിന് പിന്നാലെ തന്നെ പൊലീസ് ഇയാളുടെ ഫോണ്‍ നമ്പറിലേക്ക് വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. ഈ സമയം തൂങ്ങിമരിക്കാന്‍ തയ്യാറെടുക്കുന്ന യുവാവിനെയാണ് പോലീസ് കണ്ടത്. പിന്നാലെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സ്ഥലം കണ്ടെത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
(ആത്മഹത്യയല്ല ഒന്നിനും പരിഹാരം അല്ല. ആവിശ്യമുള്ളപ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കുക)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
