കോഴിക്കോട്: കോടഞ്ചേരി മുണ്ടൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ ഇതാദ്യമായാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിക്കുന്നത്.
സ്വകാര്യ ഫാമിലെ പന്നികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലുണ്ടായിരുന്ന മുഴുവൻ പന്നികളും രോഗത്തെത്തുടർന്ന് ചത്തു.
ഫാമിലെ ഇരുപത് പന്നികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് ആന്തരിക അവയവങ്ങൾ ഭോപ്പാലിലെ ലാബിൽ പരിശോധിച്ചപ്പോഴാണ് രോഗബാധ തിരിച്ചറിഞ്ഞത്.
ഫാമിൻറെ ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നിമാംസം വിൽക്കുന്നതിന് ജില്ലാ ഭരണ കൂടം നിരോധനമേർപ്പെടുത്തി. ഒമ്പതു കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
