ജയ്പൂര്‍: റിയാദില്‍ നിന്ന് ഡൽഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടതായി റിപ്പോർട്ട്. വിമാനം ജയ്പൂരിലേക്കാണ് വഴിതിരിച്ചു വിട്ടത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഡൽഹിയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം തിങ്കളാഴ്ച വഴിതിരിച്ചു വിട്ടത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. റിയാദില്‍ നിന്ന് വൈകിട്ട് അഞ്ച് മണിക്ക് പുറപ്പെട്ട വിമാനം പുലര്‍ച്ചെ ഒരു മണിക്ക് ഡൽഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു.
എന്നാല്‍ മോശം കാലാവസ്ഥയെ തുടർന്ന് വിമാനം ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
