മാർ സ്ലീവാ മെഡിസിറ്റിയിൽ അഡ്വാൻസ്ഡ് പെയിൻ ക്ലിനിക്ക് ആരംഭിച്ചു

DECEMBER 19, 2025, 9:48 PM

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ അഡ്വാൻസ്ഡ് ഇന്റർവെൻഷണൽ പെയിൻ ആൻഡ് സ്‌പൈൻ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക സ്‌ട്രൈക്കർ മൾട്ടിജെൻ2 റേഡിയോഫ്രീക്വൻസി ജനറേറ്റർ സംവിധാനമാണ് സെന്ററിൽ സ്ഥാപിച്ചിരിക്കുന്നത്. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ സെന്ററിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിർവ്വഹിച്ചു.

നാഡി, സന്ധി സംബന്ധമായ വേദനകൾക്ക് ഉൾപ്പെടെ ദീർഘകാലമായി തുടരുന്ന വേദനകൾക്കുള്ള ചികിത്സ സെന്ററിലൂടെ ലഭ്യമാകും. വിട്ടുമാറാത്ത വേദനയ്ക്ക് കാരണമായ നാഡികളിൽ താപമോ പൾസ് എനർജിയോ നൽകി ഏറ്റവും വേഗത്തിൽ വേദനയ്ക്ക് പരിഹാരം കാണാവുന്ന ചികിത്സയാണ് ലഭ്യമാകുക. നട്ടെല്ല്, നാഡി തകരാറുകൾ മൂലമുള്ള വേദന, സന്ധി, പേശി വേദന, തലവേദന, കാൻസർ സംബന്ധമായ വേദനകൾ, മറ്റ് വിവിധ രോഗങ്ങൾ മൂലമുള്ള വേദനകൾക്കും പെയിൻ സെന്ററിലൂടെ പരിഹാരം കാണാൻ സാധിക്കും.

ടാർജറ്റഡ് സ്‌പൈൻ ഇൻർവെൻഷൻസ്, ജോയിന്റ് പ്രിസർവേഷൻ തെറാപ്പികൾ, അഡ്വാൻസ്ഡ് പെയിൻ മോഡലേഷൻ, മൈഗ്രേയ്‌നുള്ള ബോട്ടാക്‌സ്, ഇൻട്രാതെക്കൽ ഡ്രഗ് ഡെലിവറി സിസ്റ്റംസ്, ഡ്രൈ നീഡിംഗ് ആൻഡ് ട്രിഗർ പോയിന്റ് തെറാപ്പി തുടങ്ങിയവയും സെന്ററിലൂടെ ലഭ്യമാകുന്ന ചികിത്സകളാണ്.

vachakam
vachakam
vachakam

8 ആഴ്ചയിൽ അധികമായി നീണ്ടു നിൽക്കുന്ന വേദന അനുഭവപ്പെടുന്നവർ, നടക്കുക, കുനിയുക, ദൈനംദിന ജോലി എന്നിവ ചെയ്യമ്പോൾ വേദന ഉണ്ടാകുക, ഫിസിയോതെറാപ്പി ചെയ്തിട്ടും കുറായത്ത വേദന ഉള്ളവർ, നട്ടെല്ല് അല്ലെങ്കിൽ സന്ധി ശസ്ത്രക്രിയയ്ക്ക് ശേഷം വേദന അനുഭവപ്പെടുന്നവർ, തുടർച്ചയായി മൈഗ്രേയ്ൻ അനുഭവപ്പെടുന്നവർ എന്നിവർക്കു പെയിൻ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താം.

ചടങ്ങിൽ ഹോസ്പിറ്റൽ സിഇഒ റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, ഡയറക്ടർമാരായ റവ. ഫാ. ജോസ് കീരഞ്ചിറ, റവ. ഡോ. ഇമ്മാനുവൽ പറേക്കാട്ട്, റവ. ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കൊമഡോർ ഡോ. പോളിൻ ബാബു, മെഡിക്കൽ സൂപ്രണ്ട് ഡോ. നിതീഷ് പി.എൻ, ഡോ. അൽക്ക എലിസബത്ത് ജേക്കബ്, വിവിധ വിഭാഗങ്ങളിലെ മേധാവികൾ എന്നിവർ പങ്കെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam