ഡല്‍ഹി: ദീപ ജോസഫ് മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയ സംഭവവും അതിജീവിതയെ അധിക്ഷേപിച്ച പരാമര്‍ശവും വിവാദമാകുന്നു. കേരള ഹൗസില്‍ മുഖ്യമന്ത്രി വി ഡി സതീശൻനെ കാണാനെത്തിയപ്പോഴായിരുന്നു സംഭവം.
ദീപ ജോസഫിന്റെ സന്ദര്‍ശനവും ബന്ധപ്പെട്ട കേസും കുറിച്ച് തത്സമയ റിപ്പോര്‍ട്ട് നല്‍കിക്കൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകരോടായിരുന്നു ആദ്യം ദീപ ജോസഫ് കയര്‍ത്തത്. പിന്നീട് വിഷയത്തില്‍ ഇടപെട്ട റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധിയോടും അവർ രൂക്ഷമായി പ്രതികരിച്ചു.
“എന്റെ അനുവാദമില്ലാതെ എന്നെ കുറിച്ച് മോശമായി വാര്‍ത്ത കൊടുക്കാന്‍ പറ്റില്ല. മുഖ്യമന്ത്രിയെ ഞാന്‍ സ്വീകരിക്കുന്നു എന്ന വാര്‍ത്ത നല്‍കാം. അല്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യും. എന്റെ പിറകെ നടന്ന് വാര്‍ത്ത ഉണ്ടാക്കണ്ട. റിപ്പോര്‍ട്ടര്‍ ചാനലിനോടും കൈരളിയോടും സംസാരിക്കാന്‍ താല്‍പര്യമില്ല” എന്നായിരുന്നു ദീപ ജോസഫിന്റെ പ്രതികരണം.
ഇതിനിടെ കേസിലെ അതിജീവിതയെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശവും നടത്തിയതോടെ സംഭവം കൂടുതല്‍ വിവാദമായി. രാഹുല്‍ മാങ്കൂട്ടത്തില്‍ക്കെതിരായ കേസിലെ ആദ്യ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലാണ് ദീപ ജോസഫ് പ്രതിയായത്. ഈ കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അവർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ ഹര്‍ജി പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി ദീപ ജോസഫിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. “ഒരു വനിതാ അഭിഭാഷകയായ നിങ്ങള്‍ എന്തിനാണ് ഇത്തരം ഭാഷ ഉപയോഗിക്കുന്നത്?” എന്നും, “അതിജീവിതയുടെ വിവരങ്ങള്‍ എന്തിനാണ് പൊതു ഇടങ്ങളില്‍ വെളിപ്പെടുത്തിയത്?” എന്നും കോടതി ചോദിച്ചിരുന്നു. കേസില്‍ തടസഹര്‍ജിയുമായി അതിജീവിതയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
