തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി അഡ്വ. ബെയ്ലിൻ ദാസ് സിപിഎം പ്രവർത്തകനോ? അനുഭാവിയോ. ഈ ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
2015 തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥിയായി ബെയ്‍ലിൻ ദാസ് മത്സരിച്ചിരുന്നു. പൂന്തുറയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
എന്നാൽ ബെയ്‍ലിൻ ദാസ് ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ലന്നും കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുകയാണെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം.
അതേസമയം, മൂന്നു ദിവസമായിട്ടും ഒളിവിൽ പോയ ബെയ്‍ലിൻ ദാസിനെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒളിവിലിരുന്ന് മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പ്രതി നീക്കം തുടങ്ങിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്