പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ് ശബരിമല സ്വർണ്ണക്കൊള്ള കേസ് വഴിമാറ്റിവിടാനുള്ള പുതിയ തന്ത്രമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്.
അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് പറയുന്നത്. രാഹുലിന് എതിരായ കേസിൽ അന്വേഷണം നടക്കട്ടെ. വസ്തുത പുറത്തു വരട്ടെ .ഇത്തരം ഇരകൾ എല്ലാ കാലത്തും സിപിഎമ്മിന് ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കേസുകൾ ഉണ്ടാക്കി വിടുക എന്നത് സിപിഎം തന്ത്രമാണ്. താൻ കോന്നിയിലും ആറ്റിങ്ങൽ മത്സരിക്കുന്ന സമയത്ത് നിരവധി കേസുകൾ ഉണ്ടാക്കിയെടുത്തു. അത് കെട്ടിച്ചമച്ച് ജനങ്ങളുടെ മുന്നിൽ കൊണ്ടുവരാൻ ശ്രമം നടത്തി.
സിപിഎമ്മിന് മുഖം രക്ഷിക്കുകയാണ് പ്രധാനം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയത് അടക്കം എല്ലാം തിരക്കഥയാണ്.
പെൺകുട്ടി പറയുന്ന വസ്തുത അന്വേഷണത്തിലൂടെ പുറത്ത് വരട്ടെ. ഇതൊന്നും ജനങ്ങളുടെ മുന്നിൽ വിലപ്പോകില്ല.പ ഞ്ചായത്ത് ഇലക്ഷൻ കഴിയുമ്പോൾ മനസ്സിലാവും. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കഴിയുമ്പോൾ എല്ലാം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
