അഗളി : അട്ടപ്പാടി ഉൾവനത്തിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി രണ്ടാം ഭർത്താവിന്റെ വെളിപ്പെടുത്തൽ.പുതൂർ പഞ്ചായത്തിലെ ഇലച്ചിവഴി സ്വദേശി വള്ളിയമ്മയെ (45) രണ്ടു മാസം മുൻപാണ് കാണാതായത്.തുടർന്ന് മക്കൾ പരാതിപ്പെട്ടിരുന്നു.സംശയം തോന്നിയ പൊലീസ് ഒപ്പം താമസിച്ചിരുന്ന രണ്ടാം ഭർത്താവ് പഴനിയെ (46) കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതക വിവരം പുറത്തറിഞ്ഞത്.
വനത്തിൽ വിറകും മരത്തൊലിയും ശേഖരിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടയിൽ വള്ളിയമ്മയെ കൊല്ലപ്പെടുത്തുകയായിരുന്നുവെന്നും തുടർന്ന് മൃതദേഹം കുഴിച്ചിട്ടതായും പഴനി പൊലീസിനോട് പറഞ്ഞു.
ആഞ്ചക്കകൊമ്പ് ഉന്നതിയിൽ നിന്ന് ഏതാണ്ട് 5 കിലോമീറ്റർ ഉൾവനത്തിൽ മൃതദേഹം കുഴിച്ചിട്ടിരിക്കുന്നതായാണ് സംശയിക്കുന്നത്.സ്ഥലത്തു പുതൂർ പൊലീസ് കാവൽ ഏർപ്പെടുത്തി. ഇന്നു ഫൊറൻസിക്, റവന്യു അധികൃതരുടെ സാന്നിധ്യത്തിൽ ഉൾവനത്തിൽ പരിശോധന നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്