താരസംഘടനയായ 'അമ്മ' ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നല്‍കിയ കേസുകള്‍ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി നടിമാരായ കുക്കു പരമേശ്വരനും ഉഷ ഹസീനയും രംഗത്ത്. 'അമ്മ' ഭരണസമിതി തക്കതായ നടപടി സ്വീകരിച്ചാല്‍ മാത്രം പരാതി പിന്‍വലിക്കാമെന്ന നിലപാടിലാണ് ഇരുവരും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം കുക്കു പരമേശ്വരന്‍ സംഘടനയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് ഇറങ്ങിയതിന് പിന്നാലെ നടി പൊന്നമ്മ ബാബുവാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. 'അമ്മ'യിലെ സ്ത്രീകള്‍ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ വീഡിയോ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ കൈവശപ്പെടുത്തിയെന്നും ഇത് ഹേമാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നുമായിരുന്നു പൊന്നമ്മ ബാബുവിന്റെ ആരോപണം. മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്‌തോ എന്നതില്‍ ആശങ്കയുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ആണ് സംഭവത്തില്‍ നടി ഉഷ ഹസീന കുക്കുവിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. തുടർന്ന് കുക്കു പരമേശ്വരനും പൊലീസില്‍ പരാതി നല്‍കി. യൂട്യൂബ് ചാനലുകളിലൂടെ തന്നെ അധിക്ഷേപിക്കുകയും ഇല്ലാത്ത മെമ്മറി കാര്‍ഡിന്റെ പേരില്‍ വേട്ടയാടുന്നുവെന്നുമായിരുന്നു കുക്കുവിന്റെ പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
