നടി സംഗീത ബിജ്‌ലാനിയുടെ പുണെ മാവലിലുള്ള ഫാം ഹൗസില്‍ മോഷണം നടന്നതായി റിപ്പോർട്ട്. ടിവി സെറ്റും വീട്ടുപകരണങ്ങളും സിസിടിവികളും നശിപ്പിച്ചതായി നടി പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
നാലുമാസത്തിന് ശേഷം പവ്ന ഡാമിനടുത്തുള്ള ടിക്കോണ ഗ്രാമത്തിലെ ഫാം ഹൗസില്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നാണ് നടി പൊലീസിനെ അറിയിച്ചത്. അച്ഛന്റെ അനാരോഗ്യം കാരണം ഏറെക്കാലമായി ഫാം ഹൗസ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും വെള്ളിയാഴ്ച സഹായികള്‍ക്കൊപ്പം മാവലിലെ ഫാം ഹൗസില്‍ എത്തിയപ്പോള്‍ പ്രധാന വാതിലും ജനല്‍ ഗ്രില്ലുകളും തകര്‍ന്ന നിലയില്‍ കണ്ടതായും നടി പറയുന്നു.
എല്ലാ കട്ടിലുകളും തകര്‍ത്തു. കൂടാതെ നിരവധി വീട്ടുപകരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കാണാതാവുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്