എനിക്ക് ഒരു കസേരയും വേണ്ട, ധ്യാൻ ശ്രീനിവാസന്‍ അമ്മ നേതൃസ്ഥാനത്തേക്ക് വരട്ടെ: മാലാ പാർവതി

JUNE 1, 2026, 9:28 AM

മലയാള സിനിമയുടെ താരസംഘടനയായ അമ്മയിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉയരുകയാണ്. ജീവനക്കാരിയുടെ പരാതിയും അൻസിബ ഉയർത്തിയ ആരോപണങ്ങളുമെല്ലാം സംഘടനയെ ആടിയുലച്ചിട്ടുണ്ട്. തതവസരത്തിൽ സംഘടന പൂർണമായും രാജി വച്ച് ഒഴിയണമെന്ന് മാലാ പാർവതി തുറന്ന കത്തിൽ ആവശ്യപ്പെട്ടിരുന്നു. 

ഇതിലൊരു കമന്റിന് മാലാ പാർവതി നൽകിയ കമന്റ് ശ്രദ്ധനേടുകയാണ്. "മാലാ പാർവതി പറഞ്ഞ കാര്യങ്ങൾ ജനറൽ ബോഡിയിൽ ചോദ്യം ചെയ്യപ്പെടണം. ഞാൻ നോക്കുമ്പോ ചേച്ചി അല്ലെങ്കിൽ മല്ലിക ചേച്ചി പ്രസിഡന്റ് ആകണം. മൊത്തം ടീമിനെ പൊളിച്ചു നല്ല ടീം ആകണം. അല്ലെങ്കിൽ ഇടവേളബാബുവിനെ വീണ്ടും തിരിച്ചു കൊണ്ടുവരണം സെക്രട്ടറി സ്ഥാനത്ത്. അപ്പോൾ നിങ്ങൾക്കു കാര്യം കുറേക്കൂടി ഈസി ആകും", എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനായിരുന്നു മാലാ പാർവതിയുടെ മറുപടി.

"എനിക്ക് ഒരു കസേരയും വേണ്ട. എന്നോട് ചോദിച്ചാൽ ചെറുപ്പക്കാര്.. ധ്യാൻ ശ്രീനിവാസൻ ഒക്കെ വരണം എന്ന് പറയും", എന്നായിരുന്നു മാലാ പാർവതിയുടെ പ്രതികരണം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണ കമന്റുകൾ വന്നു. "നിങ്ങളുടെ ഈ സംഘടന പിരിച്ചുവിട്ടാൽ മാത്രം മതി..", എന്ന കമന്റിന്, "അങ്ങനെ പറയരുത്. ഈ സംഘടന, ഒരു പാട് പേർക്ക് ആശ്രയവും, രക്ഷയുമാണ്", എന്നായിരുന്നു മാലാ പാർവതി മറുപടി നൽകിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam