കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നടി ലക്ഷ്മി ആർ. മേനോന് മുൻകൂർ ജാമ്യം ലഭിച്ചതായി റിപ്പോർട്ട്. കുറ്റകൃത്യം ഗുരുതരമാണ് എന്നും എന്നാൽ ഇരുകൂട്ടരുടേയും സത്യവാങ്മൂലം കണക്കിലെടുത്താണ് മുൻകൂർ ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അറിയിച്ചു.
അതേസമയം ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ മൂന്നാം പ്രതിയാണ് നടി ലക്ഷ്മി. നടിയുടെ അറസ്റ്റ് കോടതി നേരത്തേ താൽക്കാലികമായി വിലക്കിയിരുന്നു.പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും പരാതി തെറ്റിദ്ധാരണയുടെ പേരിലാണെന്നും കക്ഷികൾ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് നടിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പരാതിക്കാരനാണ് ലൈംഗിക അധിക്ഷേപം നടത്തുകയും ബിയർ കുപ്പി കൊണ്ട് ആക്രമിക്കുകയും ചെയ്തതെന്ന് ലക്ഷ്മി നേരത്തെ കോടതിയെ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്