തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂട് കത്തിക്കയറുകയാണ്. ഇത്തവണ സെലിബ്രിറ്റി മത്സരാർത്ഥികളുടെയും സാന്നിധ്യവും വലിയ രീതിയിൽ ശ്രദ്ധ നേടുന്നുണ്ട്. ഈ സാഹചര്യത്തിൽ തനിക്കും മത്സരിക്കാൻ ക്ഷണം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടി കൃഷ്ണപ്രഭ.
ട്വന്റി ട്വന്റി പാർട്ടിയിലേക്കാണ് മത്സരിക്കാൻ തന്നെ സമീപിച്ചതെന്ന് കൃഷ്ണപ്രഭ വ്യക്തമാക്കി. “ട്വന്റി ട്വന്റിയിൽ മത്സരിക്കാൻ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഞാൻ പോയില്ല. എന്റെ സുഹൃത്തുക്കൾ തന്നെയാണ് ഇപ്പോൾ മത്സരിക്കുന്നത്. ആ നാടിന് വേണ്ടി ഊണും ഉറക്കവും ഒഴിവാക്കി പ്രവർത്തിക്കുന്ന നേതാക്കളാണ് മത്സരിക്കേണ്ടത്. അവർ നിന്നാൽ മാത്രമേ ജനങ്ങൾക്ക് ഉപകാരമുണ്ടാകൂ,” എന്നാണ് ഇക്കാര്യത്തിൽ കൃഷ്ണപ്രഭ പ്രതികരിച്ചത്.
അതേസമയം, എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തണമെന്നതാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും കൃഷ്ണപ്രഭ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
