'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം'; വിചാരണ കോടതിയെ അറിയിച്ച് സുനിയുടെ അഭിഭാഷകൻ 

DECEMBER 6, 2025, 8:58 PM

കൊച്ചി: പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാമെന്ന് സുനിയുടെ അഭിഭാഷകൻ പ്രതീഷ് കുറുപ്പ്. ഇക്കാര്യം വിചാരണ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും പ്രതീഷ് കുറുപ്പ് പറഞ്ഞു. 

എന്നാല്‍ പൾസർ സുനിയുമായി യാതൊരു പരിചയവുമില്ലെന്നാണ് നാളിതുവരെയുളള ദിലീപിന്‍റെ നിലപാട്. തങ്ങൾക്ക് പരസ്പരം അറിയാമെന്നാണ് പൾസർ സുനി നിലവില്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. 

കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. നടൻ ദീലീപ് എട്ടാം പ്രതിയാണ്. നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ പൾസർ സുനിയാണ് കേസില്‍ ഒന്നാം പ്രതി. 

vachakam
vachakam
vachakam

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തി വിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തു എന്നാണ് ദിലീപിന് എതിരായ കേസ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam