നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നീക്കവുമായി അതിജീവിതയുടെ അഭിഭാഷക

MARCH 1, 2026, 10:56 PM

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ്ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി നീക്കം തുടങ്ങിയതായി റിപ്പോർട്ട്. ഇതിനായി അഡ്വക്കേറ്റ് ജനറലിന്റെ അനുമതി തേടിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

കോടതി മുറിയിൽ അഭിഭാഷക പതിവായി ഉറങ്ങുകയാണെന്ന തരത്തിൽ ജഡ്ജി പരാമർശം നടത്തിയതിനെതിരെയാണ് നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. പരാമർശം അപമാനകരമാണെന്നും കോടതിയുടെ ഗൗരവത്തെ ബാധിക്കുന്നതാണെന്നും ആണ് അഭിഭാഷകയുടെ നിലപാട്.

2024 മുതൽ നടന്ന വിചാരണ നടപടികളുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കണമെന്നാണ് ആവശ്യവും ഉന്നയിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. വിഷയത്തിൽ നിയമപരമായ നടപടികൾ തുടരുമെന്നാണ് സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam