എറണാകുളം: തൃപ്പൂണിത്തുറ വനിതാ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കതിരെ പരാതിയുമായി ആഭ്യന്തരമന്ത്രിയെ കാണാൻ ഒരുങ്ങി നടി അൻസിബ ഹസൻ. താരസംഘടന 'അമ്മ'യുടെ വൈസ്പ്രസിഡന്റ് ലക്ഷ്മി പ്രിയയുടെ വ്യാജപരാതിയിൽ പൊലീസിൽ നിന്ന് കൊടിയ മാനസികപീഡനം നേരിട്ടെന്നാണ് അൻസിബയുടെ പരാതി.
കഴിഞ്ഞ ദിവസം ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ എസ്ഐ രേഷ്മയ്ക്കും എതിരെ അൻസിബ ഹസൻ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയത്.
തനിക്ക് ലഭിക്കേണ്ട മാനുഷിക പരിഗണന പൊലീസിൽ നിന്ന് ലഭിച്ചില്ലെന്നും സ്റ്റേഷനിൽ തന്നെ മൂന്ന് മണിക്കൂർ വ്യക്തിഹത്യ ചെയ്തെന്നുമാണ് അൻസിബയുടെ പരാതിയിൽ പറയുന്നത്.
എസ്ഐയുടെ മുന്നിൽ വച്ച് പരാതിക്കാരി തന്നെ പരസ്യമായി തെറിവിളിച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥ മൗനം പാലിച്ചെന്നും അൻസിബ ആരോപിച്ചിരുന്നു.
തന്നെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവം മാപ്പപേക്ഷ എഴുതി വാങ്ങിയ ശേഷം, താൻ ഒപ്പിട്ട പേപ്പറിൽ എസ്ഐ സ്വന്തം ഇഷ്ടപ്രകാരം വരികൾ കൂട്ടിച്ചേർത്ത് രേഖകളിൽ തിരുത്തൽ വരുത്തിയതായും താരം വെളിപ്പെടുത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
