മാധ്യമങ്ങൾക്കും പൊലീസിനും എതിരായി പരാതിയുമായി നടൻ സിദ്ദീഖ്. തന്നെയും മകനെയും മാധ്യമങ്ങള്‍ പിന്തുടരുന്നു എന്നാണ് സിദ്ദീഖിന്‍റെ പരാതി. പോലീസ് തന്‍റെ നീക്കങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് ചോർത്തി നല്‍കുന്നതായും സിദ്ദീഖ് പരാതിയില്‍ വ്യക്തമാക്കുന്നു. പരാതി ഡി.ജി.പി കൊച്ചി സിറ്റി പൊലീസിന് കൈമാറി എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം ബലാത്സംഗക്കേസില്‍ സിദ്ദിഖ് ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം ഇതിനോടകം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം വിട്ടയച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്