തിരുവനന്തപുരം: കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. അൻപത് വർഷമായി നാടകരംഗത്ത് സജീവമായിരുന്ന രാജേന്ദ്രൻ ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയനായത്. സീരിയലിലെ കേന്ദ്ര കഥാപാത്രമായ നീലുവിന്റെ അച്ഛനായ പടവലം വീട്ടിൽ കുട്ടൻപിള്ളയെന്ന കഥാപാത്രമാണ് രാജേന്ദ്രൻ അവതരിപ്പിച്ചിരുന്നത്.
അതേസമയം അൻപത് വർഷത്തോളം നാടകരംഗത്ത് സജീവമായിരുന്നുവെങ്കിലും ഉപ്പും മുളകും സീരിയലിലൂടെയാണ് തന്നെ ആളുകൾ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നടൻ അന്തരിച്ച വിവരം ഉപ്പും മുളകും ഫാൻ പേജൂകളിലൂടെയാണ് ആദ്യം പുറത്തുവന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്