ഹൈക്കോടതി ജീവനക്കാരുടെ നാടകം: പരാതിയ്ക്ക് പിന്നാലെ ഉടനടി നടപടി 

JANUARY 27, 2024, 5:53 AM

കൊച്ചി : ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വ നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചതായി പരാതി ലഭിച്ച സംഭവത്തിന് പിന്നാലെ സസ്പെൻഷനും.

 സംഭവം വിവാദമായതോടെ രണ്ടു കോടതി ജീവനക്കാരെ സസ്പെൻഡ് ചെയ്തു.  അസി.റജിസ്ട്രാർ ടി.എ.സുധീഷ്, കോർട്ട് കീപ്പർ പി.എം.സുധീഷ് എന്നിവർക്കെതിരെയാണു നടപടി സ്വീകരിച്ചത്. ടി.എം.സുധീഷാണ് നാടകത്തിന്റെ സംഭാഷണം എഴുതിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. സംഭവം വിജിലൻസ് റജിസ്ട്രാർ അന്വേഷിക്കും. 

READ MORE: ഹൈക്കോടതി ജീവനക്കാരുടെ ഹ്രസ്വനാടകത്തിനെതിരെ പരാതി

vachakam
vachakam
vachakam

 ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തുമാണ് ഇതു സംബന്ധിച്ചു പരാതി നൽകിത്. പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നിയമമന്ത്രാലയത്തിനുമാണു പരാതി നൽകിയത്. 

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് ഹൈക്കോടതി ജീവനക്കാരും അഡ്വ.ജനറൽ ഓഫിസിലെ ജീവനക്കാരും ക്ലർക്കുമാരും ചേർന്ന് ഒൻപതുമിനിറ്റുള്ള നാടകം അരങ്ങിലെത്തിച്ചത്. 

 പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗ രീതികളെയും കേന്ദ്രപദ്ധതികളെയും സ്വാതന്ത്ര്യത്തിന്റെ അമൃത വർഷാഘോഷത്തെയും നാടകത്തിൽ അധിക്ഷേപിച്ചതായി പരാതിയിൽ പറയുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam