തൃശൂർ: മാളയിലുണ്ടായ വാഹനാപകടത്തിൽ സിപിഐഎം വിമത സ്ഥാനാർഥിക്ക് ഗുരുതര പരിക്ക്.
മാള പഞ്ചായത്തിൽ ഒൻപതാം വാർഡിൽ മത്സരിക്കുന്ന സിപിഐഎം വിമത സ്ഥാനാർത്ഥി ടി.പി. രവീന്ദ്രനാണ് പരിക്കേറ്റത്. രവീന്ദ്രൻ സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം.
സിപിഐഎം മാള പഞ്ചായത്ത് പ്രസിഡന്റായും, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി പ്രവർത്തിച്ചിരുന്നയാളാണ് രവീന്ദ്രൻ.
സിപിഐഎം സീറ്റ് നിഷേധിച്ചതോടെയാണ് ഇത്തവണ വിമതനായി മത്സരരംഗത്തെത്തിയത്.
അപകടത്തിൽ രവീന്ദ്രന്റെ ആറ് വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. കാലിനും ഗുരുതരമായി പരിക്കേറ്റ രവീന്ദ്രൻ തൃശൂർ സൺ ആശുപത്രിയിൽ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
