കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിയത് പ്രതികാരം കൊണ്ടെന്ന് പ്രതി സനൂപിന്റെ മൊഴി. മകളെ ചികിത്സിച്ചതിൽ പിഴവ് വരുത്തിയെന്നും ഇതിന് പ്രതികാരം ഉണ്ടായിരുന്നു എന്നും ആണ് പ്രതി മൊഴി നൽകിയത്.
അതേസമയം സനൂപിൻ്റെ അറസ്റ്റ് കോഴിക്കോട് റൂറൽ എസ്പി രേഖപ്പെടുത്തി. ഇന്ന് ഉച്ചയോടെയാണ് പ്രതി സനൂപ് താമരശേരി താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ വെട്ടിയത്. ഒരു പ്രകോപനവും ഇല്ലാതെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഡോക്ടർ വിപിനെ സനൂപ് വെട്ടിയതെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്