 
             
            
കൊല്ലം: കോടതിയിൽ വിചാരണയ്ക്ക് ഹാജരായ പോക്സോ കേസ് പ്രതി ചാടിപ്പോയി.
ഇളമാട് സ്വദേശി അബിൻ ദേവാണ് കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. ഇയാൾ 2022ലെ പോക്സോ കേസ് പ്രതിയാണ്. കൊല്ലം കൊട്ടാരക്കര കോടതിയിലാണ് സംഭവം.
അബിൻ ദേവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതാണ്.
വിചാരണ നടക്കുന്നതിനാൽ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരായതായിരുന്നു. ജാമ്യത്തിൽ കഴിയുന്നതിനാൽ കോടതിയിൽ നിന്ന് ഓടിപ്പോയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് പൊലിസ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
