നീലേശ്വരം: കോടതി ജാമ്യം നൽകിയശേഷം വിചാരണയിൽ ഹാജരാകാതെ മുങ്ങിയ പ്രതിയെ എട്ടു വർഷത്തിനുശേഷം പിടികൂടി പോലീസ്. തമിഴ്നാട് കോയമ്പത്തൂരിൽ വെച്ചാണ് പോലീസ് പ്രതിയെ സാഹസികമായി പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം 2008 ഫെബ്രുവരി 24ന് കരിന്തളം കരിമ്പിൽ കുടുംബത്തിലെ തറവാട്ടിൽ കാര്യസ്ഥനായിരുന്ന തമിഴ്നാട് സ്വദേശിയായ പാർഥിപൻ കരിമ്പിൽ എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്ന ചിണ്ടനെ കൊലപ്പെടുത്തുകയായിരുന്നു. കരിമ്പിൽ എസ്റ്റേറ്റ് തൊഴിലാളികൾക്ക് ശമ്പളമായി പണം നൽകിവരുന്ന ചിണ്ടന്റെ കൈയിൽ ലക്ഷങ്ങളുണ്ടെന്ന് കരുതി ആണ് പ്രതി ചിണ്ടനെ തലക്കടിച്ച് കൊലപ്പെടുത്തിയത്.
ഇയാൾ കോയമ്പത്തൂർ വിമാനത്താവളത്തിൽ ടാക്സി ഡ്രൈവറായി ജോലിചെയ്യുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് പോലീസ് കാസർകോട് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ താമസസ്ഥലം കണ്ടെത്തിയത്. തുടർന്ന് കോയമ്പത്തൂരിലെത്തിയ നീലേശ്വരം പൊലീസ് സംഘം ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പാർഥിപനെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്