കാസർകോട്: 17വയസുകാരിക്ക് നേരെ കാസർകോട് ലൈംഗിക പീഡനം ഉണ്ടായതായി റിപ്പോർട്ട്. അച്ഛനും അമ്മാവനും നാട്ടുകാരനുമാണ് പ്രതികൾ എന്നാണ് പുറത്തു വരുന്ന ഞെട്ടിക്കുന്ന വിവരം.
പത്താം വയസ്സിൽ അച്ഛനാണ് ആദ്യമായി പെൺകുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പിതാവ് തന്നെ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്ന് കുട്ടി നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.
അതേസമയം രണ്ടുമാസം മുൻപ് പെൺകുട്ടിയെ പീഡിപ്പിച്ച നാട്ടുകാരൻ വിജയൻ പൊലീസ് കസ്റ്റഡിയിലായി. കുട്ടിയുടെ അച്ഛനും അമ്മാവനും ഇപ്പോൾ ഒളിവിലാണ്. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
