കൊച്ചി: പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ നടപടി. കടവന്ത്ര പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കെതിരെയാണ് നടപടിയെടുത്തത്.
എഎസ്ഐ അടക്കം മൂന്ന് പൊലീസുകാരെ എആർ ക്യാമ്പിലേക്ക് മാറ്റി.
ചാടിപ്പോയ പ്രതികളിൽ ഒരാളെ ഇനിയും കണ്ടെത്തിയില്ല. ചാടിപ്പോയ റസലിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് പ്രതികൾ രക്ഷപ്പെട്ടത്. റസലിനൊപ്പം കടന്ന് കളഞ്ഞ സൂരജിനെ പൊലീസ് പിടികൂടിയിരുന്നു. റസലുമായി ബന്ധമുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
