വിദ്യാർത്ഥിനിയെ രാത്രി ക്യാമ്പസിനുള്ളിൽ കയറി ആക്രമിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ 

JUNE 4, 2026, 3:21 AM

പാലക്കാട്: കഞ്ചിക്കോട് ഐഐടി വിദ്യാർത്ഥിനിയെ രാത്രി ക്യാമ്പസിനുള്ളിൽ കയറി ആക്രമിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ. 

ഇക്കഴിഞ്ഞ ഫെബ്രുവരി 23 ന് രാത്രി 8.30 യ്ക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനിയായ സേലം സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായത്.

രാത്രി സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു സംഭവം. 

vachakam
vachakam
vachakam

 പശ്ചിമ ബംഗാളിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.  പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞാൽ അറസ്റ്റ് രേഖപെടുത്തും. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസിൽ നിർണ്ണായകമായ വഴിത്തിരിവുണ്ടായത്. 

 തിരിച്ചറിയൽ പരേഡിൽ അക്രമത്തിന് ഇരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞാൽ യുവാവിന്റെ അറസ്‌റ്റ് രേഖപെടുത്തുകയും മറ്റു നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.


vachakam
vachakam
vachakam

 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam