കൊച്ചി: യുവനടിയുടെ മൊഴിയിൽ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസ് എടുക്കില്ലെന്ന് റിപ്പോർട്ട്. നിയമനടപടികളുമായി മുന്നോട്ടുപോകാൻ യുവനടിക്ക് താല്പര്യമില്ലാത്തതിനാൽ കേസെടുക്കേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം പരാതി ഇല്ലെങ്കിൽ കോടതിയിൽ തിരിച്ചടിയാകുമെന്നുമാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. യുവനടിയെ കേസിലെ സാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം എന്നാണ് പുറത്തു വരുന്ന വിവരം. രാഹുൽ പിന്തുടർന്ന് ശല്യം ചെയ്തെന്ന് യുവ നടിയുടെ മൊഴി നൽകിയിരുന്നു. ചാറ്റുകളുടെ സ്ക്രീൻഷോട്ടും അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് യുവനടിയെ സാക്ഷിയാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്