കട്ടപ്പന: ഓട വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. നവീകരണ പ്രവര്‍ത്തനം നടന്നുവരുന്ന ഹോട്ടലിന്റെ സമീപത്തെ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തമിഴ്‌നാട് കമ്പം സ്വദേശി ജയറാം, ഗൂഢല്ലൂര്‍ സ്വദേശികളായ സുന്ദരപാണ്ഡ്യന്‍, മൈക്കിള്‍ എന്നിവരാണ് മരിച്ചത്.
കട്ടപ്പന പാറക്കടവിന് സമീപം ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. ആദ്യം ശുചീകരണത്തിന് ഇറങ്ങിയ ആള്‍ കുഴഞ്ഞുവീണതോടെ മറ്റ് രണ്ട് പേര്‍ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് മൂന്ന് പേരും ഓടയ്ക്കുള്ളില്‍ കുടുങ്ങി. പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്ത് എത്തി ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. രാത്രി പന്ത്രണ്ടോടെയാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്