കോട്ടയം: മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്‌സ് ഓഫീസിലെ ജീവനക്കാരൻ മരിച്ചതായി റിപ്പോർട്ട്. കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സ് ഓഫീസിലെ ഹോം ഗാർഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേൽ കെഎസ് സുരേഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ മുണ്ടക്കയത്തായിരുന്നു സംഭവം ഉണ്ടായത്.
അതേസമയം വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ് കിടന്ന മരം മുറിച്ച് മാറ്റുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സുരേഷിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഓടി മാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാരിയെല്ലുകൾ തകർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്‌ടർമാർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
