പാലക്കാട്: പാലക്കാട് - പൊള്ളാച്ചി റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പഴനിയാർ പാളയം സ്വദേശി ജയന്തി മാർട്ടിൻ (37) ആണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം ഉണ്ടായത്.
റോഡിലൂടെ പോകുന്നതിനിടെ സ്കൂട്ടർ കുഴിയിൽ വീണ് മറിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. റോഡിലേക്ക് തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ സ്ത്രീ മരിച്ചു. അങ്കണവാടി ടീച്ചറാണ് മരിച്ച ജയന്തി മാർട്ടിൻ. സ്ഥലത്ത് ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
