മണിയൻപിള്ള രാജുവിന്റെ കാർ ബൈക്കിലിടിച്ച അപകടം; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത് 

FEBRUARY 6, 2026, 12:39 AM

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ക്ലബ്ബിൽ നിന്ന് നടൻ മണിയൻപിള്ള രാജു വാഹനവുമായി പുറത്തേക്ക് ഇറങ്ങുന്നതിനിടെ വെള്ളയമ്പലം ഭാഗത്ത് നിന്ന് വഴുതക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന യുവാക്കളുടെ ബൈക്കിൽ ഇടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

റോഡിന്റെ വശങ്ങൾ പരിശോധിക്കാതെയാണ് കാർ പെട്ടെന്ന് റോഡിലേക്ക് ഇറങ്ങിയതെന്ന് സിസിടിവിയിൽ വ്യക്തമാണ്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരായ നിദേവ് കൃഷ്ണയും സൂരജും റോഡിലേക്ക് തെറിച്ചുവീണു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

അതേസമയം സംഭവത്തിൽ ഉപയോഗിച്ച വോൾവോ കാർ പൊലീസ് ടെന്നീസ് ക്ലബ്ബിന് പിന്നിൽ നിന്ന് കണ്ടെത്തി. കേസെടുത്ത പൊലീസ് മണിയൻപിള്ള രാജുവിനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. എഫ്ഐആറിൽ ആദ്യം നടന്റെ പേര് പരാമർശിച്ചിരുന്നില്ല. പിന്നീട് സ്റ്റേഷനിൽ ഹാജരായതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റ യുവാക്കളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ഒരാൾ കിംസ് ആശുപത്രിയിലും മറ്റെയാൾ മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്. കഴിഞ്ഞ രാത്രി പത്തുമണിയോടെയാണ് അപകടം നടന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam