കൊച്ചി: ആരോഗ്യ നില മോശമായതിനെ തുടർന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി റിപ്പോർട്ട്. സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതിനാലാണ് ഐസിയുവിലേക്ക് മാറ്റിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെയാണ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടത് എന്നാണ് പുറത്തു വരുന്ന വിവരം. രക്തസമ്മര്‍ദം കുറയുക, ഇടയ്ക്കിടെ കടുത്ത ശ്വാസതടസമുണ്ടാവുക, ഹൃദയമിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
