"രാഷ്‌ട്രീയക്കാർ വികസനവും നാടിൻ്റെ നന്മയുമാണ് സംസാരിക്കേണ്ടത്"; സജി ചെറിയാനെ വിമർശിച്ച് അബ്‌ദുൾ ഹക്കിം അസ്ഹരി

JANUARY 19, 2026, 9:19 PM

തിരുവനന്തപുരം: വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെ പരോക്ഷമായി വിമർശിച്ച് എസ്‌വൈഎസ് നേതാവ് അബ്ദുൾ ഹക്കിം അസ്ഹരി. രാഷ്‌ട്രീയക്കാർ രാഷ്‌ട്രീയവും വികസനവും നാടിൻ്റെ നന്മയുമാണ് സംസാരിക്കേണ്ടതെന്നും അസ്ഹരി പറഞ്ഞു.

രാഷ്‌ട്രീയ നേതാക്കൾ അവർക്ക് കിട്ടുന്ന അവസരങ്ങളിൽ അവരുടേതായ ആശയങ്ങൾ മാന്യമായ ഭാഷയിൽ സംസാരിക്കണം. വർഗീയ പരാമർശങ്ങൾ നാടിന് നല്ലതല്ലെന്നും അബ്ദുൾ ഹക്കിം അസ്ഹരി വ്യക്തമാക്കി.

അതേസമയം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ വിമര്‍ശിച്ച് സമസ്ത മുഖപത്രം. ഉത്തരേന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പയറ്റുന്ന പ്രചാരണ തന്ത്രമാണിതെന്ന് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ വിമര്‍ശിച്ചു. 

vachakam
vachakam
vachakam

മലപ്പുറത്തും കാസര്‍കോടും ജയിച്ച സ്ഥാനാര്‍ത്ഥികളുടെ പേര് പരിശോധിക്കുമ്പോള്‍ കോട്ടയത്തെയും ആലപ്പുഴയിലെയും കണക്കുകള്‍ സജി ചെറിയാന്‍ പരിശോധിക്കണമെന്നും 'ഈ തീക്കളി, ചാമ്പലാക്കും മതേതര കേരളത്തെ' എന്ന തലക്കെട്ടോട് കൂടിയ മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam