പ്ലസ് വണ്‍ സീറ്റ്: ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍

JUNE 22, 2024, 12:10 PM

തിരുവനന്തപുരം: മലബാറിലെയും മലപ്പുറം ജില്ലയിലെയും  പ്ലസ് വൺ സീറ്റ് വിഷയത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. 

മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർഗോഡ്, പാലക്കാട് ജില്ലകളിൽ നിന്നും എസ്.എസ്.എല്‍.സി വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും അതത് പ്രദേശങ്ങളിൽ തന്നെ തുടർ പഠനത്തിന് പരമാവധി സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. 

മലബാറിലെ മേൽ പറഞ്ഞ ജില്ലകളില്‍ നിന്നും എസ്.എസ്.എല്‍.സി വിജയിച്ച കുട്ടികളിൽ പലർക്കും പ്ലസ് വൺ അലോട്ട്മെന്റിന്റെ മൂന്നു ഘട്ടങ്ങൾ പൂർത്തിയായിട്ടും സീറ്റ് ലഭിച്ചിട്ടില്ലെന്ന   വിഷയം മുഖ്യമന്ത്രിയുടേയും  വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടേയും ശ്രദ്ധയിൽപ്പെടുത്തുകയും അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

vachakam
vachakam
vachakam

ഹയര്‍സെക്കന്ററി ഇല്ലാത്ത മുഴുവൻ സര്‍ക്കാര്‍ ഹൈസ്കൂളുകളും അപ്ഗ്രേഡ് ചെയ്തും സൗകര്യങ്ങളുള്ള സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ  പുതിയ ബാച്ചുകൾ അനുവദിച്ചും പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യങ്ങൾ പരിശോധിച്ച് പ്സസ് വണ്‍ സീറ്റ് വിഷയം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പു മന്ത്രിയും  ഉറപ്പു നൽകിയതായും മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam