ഹരിപ്പാട്: ആലപ്പുഴയിൽ കാണാതായ യുവാവിനെ പാടശേഖരത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. നിരണം വെട്ടിത്തുരുത്തിയില്‍ വീട്ടില്‍ വിമല്‍കുമാറിനെ(38) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം ടൈല്‍ പണിക്കാരനായ വിമല്‍കുമാര്‍ ഭാര്യ വീടായ മുട്ടം മേടച്ചിറയില്‍ വീട്ടില്‍ നിന്നാണ് വ്യഴാഴ്ച ജോലിക്കായി പോയത് എന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് ഇദ്ദേഹം ഏറെ വൈകിയും തിരിച്ച് വരാതിരുന്നതിനാൽ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇയാള്‍ വ്യാഴാഴ്ച വൈകിട്ട് വീട്ടിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പെട്ടതായി സമീപവാസികളില്‍ ചിലര്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സിന്റെ സഹകരണത്തോടെ നടന്ന അന്വേഷണത്തിലാണ് ഭാര്യ വീട്ടിലേക്ക് പോകുന്ന വഴിയിലെ മൂടാംപാടി പാടശേഖരത്തില്‍ നിന്നും ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സൂര്യ, മകന്‍: ആര്യന്‍
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്