കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് ചാടി

JUNE 1, 2026, 10:37 PM

കൊളുക്കുമല: കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് ചാടി. ചെന്നൈ അഭിരാമപുരം സ്വദേശി എന്‍ ദ്രവിനേഷ് (25) ആണ് കൊക്കലയിലേക്ക് ചാടിയത്.

നൂറ് അടിയോളം താഴ്ചയിലേക്കാണ് യുവാവ് ചാടിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.ബന്ധുക്കള്‍ക്കൊപ്പം കൊളുക്കുമലയില്‍ സൂര്യോദയം കാണാന്‍ ട്രക്കിങ് ജീപ്പില്‍ എത്തിയതായിരുന്നു ദ്രവിനേഷ്.

ഒപ്പമുണ്ടായിരുന്നവര്‍ക്കിടയില്‍ നിന്ന് പെട്ടെന്ന് ഓടിമാറി കൊക്കയിലേക്ക് ചാടുകയായിരുന്നു.പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് വിവരം.

vachakam
vachakam
vachakam

തമിഴ്‌നാടിന്റെ ഭാഗമായുള്ള കൊരങ്ങണി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്നത്.കേരള പൊലീസിന് സ്ഥലത്തെത്തുക എന്നത് ദുഷ്‌കരമാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam